- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂര്‍ നഗരത്തില്‍ വന്‍മയക്കുമരുന്ന് വേട്ട: യു.പി സ്വദേശിയായ യുവാവ് റിമാന്‍ഡില്‍
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ മയക്കുമരുന്നുമായി ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവിനെ പിടികൂടി. ഉത്തര്‍പ്രദേശ് വാരാണസി സ്വദേശി ദീപു സഹാനി (24)യെയാണ് കണ്ണൂര്‍ നഗരത്തിലെതാളിക്കാവില്‍ നിന്നും പിടികൂടിയത്. എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡ് അംഗം സിവില്‍ എക്‌സൈസ് ഓഫീസര്‍ ഗണേഷ് ബാബുവിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.പി.ജനാര്‍ദനന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇയാളില്‍നിന്ന് രണ്ടുകിലോഗ്രാം കഞ്ചാവും 95 ഗ്രാം എം.ഡി.എം.എ.യും 333 മില്ലിഗ്രാം എല്‍.എസ്.ഡി. സ്റ്റാമ്പും പിടിച്ചെടുത്തു. കണ്ണൂര്‍ ടൗണ്‍ ഭാഗത്തും പരിസരപ്രദേശങ്ങളിലും […]
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ മയക്കുമരുന്നുമായി ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവിനെ പിടികൂടി. ഉത്തര്‍പ്രദേശ് വാരാണസി സ്വദേശി ദീപു സഹാനി (24)യെയാണ് കണ്ണൂര്‍ നഗരത്തിലെതാളിക്കാവില്‍ നിന്നും പിടികൂടിയത്. എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡ് അംഗം സിവില്‍ എക്‌സൈസ് ഓഫീസര്‍ ഗണേഷ് ബാബുവിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.പി.ജനാര്‍ദനന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇയാളില്‍നിന്ന് രണ്ടുകിലോഗ്രാം കഞ്ചാവും 95 ഗ്രാം എം.ഡി.എം.എ.യും 333 മില്ലിഗ്രാം എല്‍.എസ്.ഡി. സ്റ്റാമ്പും പിടിച്ചെടുത്തു.
കണ്ണൂര്‍ ടൗണ്‍ ഭാഗത്തും പരിസരപ്രദേശങ്ങളിലും മയക്കുമരുന്നുകള്‍ വിതരണംചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ ദീപുവെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിയെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തുടര്‍ നടപടികള്‍ വടകര എന്‍.ഡി.പി.എസ്. കോടതിയില്‍ നടക്കും.പരിശോധനയില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.പി.ഉണ്ണികൃഷ്ണന്‍, പ്രിവന്റീവ് ഓഫീസര്‍ പി.പി.സുഹൈല്‍, സി.എച്ച്.റിഷാദ്, എന്‍.രജിത്ത് കുമാര്‍, എം.സജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.വി.ഗണേഷ് ബാബു, പി.നിഖില്‍, സി.അജിത്ത്, കെ.ഷജിത്ത് എന്നിവര്‍ പങ്കെടുത്തു.




