- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഹസ്യവിവരത്തിൽ പരിശോധന; ബെംഗളൂരുവിൽ നിന്ന് കടത്തിയ എം.ഡി.എം.എയുമായി ദമ്പതികളടക്കം മൂന്നുപേർ പിടിയിൽ
തൃശൂർ: ബെംഗളൂരുവിൽ നിന്ന് കടത്തിയ എം.ഡി.എം.എയുമായി ദമ്പതികളടക്കം മൂന്നുപേർ പിടിയിൽ. സിറ്റി ലഹരിവിരുദ്ധ സ്ക്വാഡും വെസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും പ്രതികളെ പിടികൂടിയത്. എറണാകുളം സ്വദേശി ആഷിക്, ഇയാളുടെ ഭാര്യയും പത്തനാപുരം സ്വദേശിനിയുമായ ഷഹാന, ആഷിക്കിന്റെ സുഹൃത്തിന്റെ ഭാര്യയും മാള സ്വദേശിനിയുമായ ഹരിത എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽ നിന്ന് 105 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു. ബംഗളൂരുവിൽ നിന്ന് ട്രെയിൻ മാർഗം എം.ഡി.എം.എ തൃശൂരിലെത്തിച്ച ശേഷം ഗുഡ്സ് ഷെഡിന് സമീപമെത്തിയപ്പോഴാണ് പോലീസ് സംഘം ഇവരെ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇവരെ നിരീക്ഷണത്തിലാക്കിയിരുന്നു.
ലഹരിക്കടത്തിന് പിന്നിൽ കൂടുതൽ ആളുകളുണ്ടോയെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. ലഹരിക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. ഇവരുടെ ഫോൺ വിവരങ്ങൾ വിശദമായി പരിശോധിച്ചുവരികയാണ്.