- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുത്തങ്ങ് ചെക്ക് പോസ്റ്റില്‍ പരിശോധന; ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയില്‍ നിന്ന് മാരക രാസ ലഹരിമരുന്ന് പിടിച്ചെടുത്തു; പിടിച്ചെടുത്തത് 16.287 ഗ്രാം മെത്താഫിറ്റമിന്‍
കല്‍പ്പറ്റ: ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയിലെ യാത്രക്കാരനില്‍ നിന്ന് പിടികൂടിയത് മാരക രാസ ലഹരിമരുന്നായ മെത്താഫിറ്റമിന്‍. മുത്തങ്ങ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് പിടികൂടിയത്. 16.287 ഗ്രാം മെത്താഫിറ്റമിനാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ ചേര്‍ത്തല കടക്കരപ്പള്ളി ഭാഗത്ത് പള്ളിക്കാപറമ്പില്‍ വീട്ടില്‍ അമല്‍ ആന്റണി എന്നയാള്‍ അറസ്റ്റിലായി.
എക്‌സൈസ് ഇന്‍സ്പെക്ടര്‍ സന്തോഷ് കെ ജെ യുടെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ അനീഷ് എ എസ്, വിനോദ് പി ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വൈശാഖ് വി കെ, ബിനു എം എം, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വീണ എം കെ, അഖില എംപി എന്നിവരും ഉണ്ടായിരുന്നു. ലഹരിക്കടുത്ത് തടയാന്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധനയാണ് എക്‌സൈസ് നടത്തിവരുന്നത്.
വയനാട് മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ തന്നെ സ്വകാര്യ ബസില്‍ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി യുാവവ് പിടിയിലായിരുന്നു. ഹൈദരാബാദില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ നിന്നാണ് 1.957 കിലോഗ്രാം കഞ്ചാവുമായി വന്ന വയനാട് കൃഷ്ണഗിരി സ്വദേശി സഞ്ജീത് അഫ്താബ് റ്റി എസ് (22) എന്നയാളെ എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദില്‍ നിന്നും കേരളത്തില്‍ വില്‍പ്പന നടത്താനായി കടത്തിക്കൊണ്ട് വന്നതാണ് കഞ്ചാവെന്ന് എക്‌സൈസ് പറഞ്ഞു.
വാഹന പരിശോധനക്കിടെ സംശയം തോന്നി എക്‌സൈസ് ഉദ്യോഗസ്ഥര്‍ സഞ്ജീതിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജിമോന്‍ പി റ്റിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ അനീഷ് എ എസ്, വിനോദ് പി ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വൈശാഖ് വി കെ, ബിനു എം എം എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.