- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂടല്‍ മാണിക്യം ക്ഷേത്രത്തിലെ മാറ്റിനിര്‍ത്തല്‍ അംഗീകാരിക്കാനാകില്ല; മനുവാദികള്‍ക്ക് പ്രോത്സാഹനമേകുന്ന നിലപാടെന്ന് മന്ത്രി കേളു
കൂടല്‍ മാണിക്യം ക്ഷേത്രത്തിലെ മാറ്റിനിര്‍ത്തല്‍ അംഗീകാരിക്കാനാകില്ല
തിരുവനന്തപുരം: കൂടല്‍ മാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയില്‍ നിന്ന് ജീവനക്കാരനെ മാറ്റിനിര്‍ത്തിയത് അംഗീകരിക്കാനാകില്ലെന്ന് പിന്നാക്കവിഭാഗ ക്ഷേമ മന്ത്രി ഒ ആര്‍ കേളു.
ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴി നിയമാനുസൃത രീതികളിലൂടെ നടത്തിയ നിയമനമാണിത്. തന്ത്രിമാരെടുത്ത നിലപാട് മതേതര കേരളത്തിന്റെ പുരോഗമന നിലപാടുകള്‍ക്കെതിരാണ്. മനുവാദികള്‍ക്ക് പ്രോത്സാഹനമേകുന്ന ഇത്തരം നിലപാടുകള്‍ കേരളത്തിന്റെ സാംസ്‌കാരിക ബോധത്തിനെതിരാണ്.
ജാതിയുടെ അടിസ്ഥാനത്തില്‍ ഒരാളെ തൊഴിലില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് ഏത് അവസ്ഥയിലും തെറ്റാണെന്നും- മന്ത്രി ഒ ആര്‍ കേളു വ്യക്തമാക്കി.
Next Story