- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമിയിൽ മനുഷ്യനുള്ള കാലത്തോളം മായാത്ത പേര്; അനീതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു; പോരാട്ടം ഉള്ള കാലത്തോളം ഒരു ഊർജ്ജമായി വിഎസ് ഉണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ഭൂമിയിൽ മനുഷ്യനുള്ള കാലത്തോളം മായാത്ത പേരാണ് സഖാവ് വിഎസെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അച്യുതാനന്ദന്റെ വേർപാട് ഏതൊരു മനുഷ്യനെ സംബന്ധിച്ചിടത്തോളവും വലിയ പ്രയാസം സൃഷ്ടിക്കുന്നതാണ്. അദ്ദേഹം നേതൃത്വം കൊടുത്ത ഉജ്ജ്വല പോരാട്ടങ്ങളും പ്രക്ഷോഭങ്ങളും ഭരണാധികാരി എന്ന നിലയിൽ നടത്തിയ ജനോപകാര പ്രവർത്തനങ്ങളും നമുക്ക് മുന്നിൽ ഉണ്ടാവും വി എസിന്റെ ജീവിതം കമ്യൂണിസ്റ്റ് പാർട്ടിയുടെ ഓരോ ഘട്ടത്തിലെ വളർച്ചയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ജയിൽവാസം അനുഭവിച്ചു. മർദനം ഏൽക്കേണ്ടിവന്നു. വിഎസ് അച്യുതാനന്ദന്‍റെ വേർപാട് നികത്താനാവാത്തതാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
സിപിഎം രൂപീകരിച്ചതിന് ശേഷം പാർട്ടി സെക്രട്ടറി ആയി ദീർഘകാലം പ്രവർത്തിച്ചു. അനീതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. വിഎസ് കേരളത്തിന്‍റെ മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് കേരളത്തിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് വേണ്ടി അദ്ദേഹം നടത്തിയ ഒട്ടേറെ ഇടപെടലുകൾ നമുക്ക് മുന്നിൽ മായാതെ കിടക്കുന്നു. പിന്നീട് പ്രതിപക്ഷ നേതാവായിരിക്കുന്ന സമയത്ത് ഒട്ടേറെ അഴിമതികൾ പുറത്തു കൊണ്ടുവരുന്നതിന് നേതൃത്വം കൊടുത്തു. പോരാട്ടം ഉള്ള കാലത്തോളം ഒരു ഊർജ്ജമായി വിഎസ് ഉണ്ടാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.