കാക്കനാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ മധുര സ്വദേശിയായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റുചെയ്തു. തൃക്കാക്കരയിലെ ആശുപത്രിയിലാണ് പതിനേഴുകാരി വ്യാഴാഴ്ച പുലര്‍ച്ചെ പ്രസവിച്ചത്.

ആധാര്‍ കാര്‍ഡില്‍ നിന്ന് പെണ്‍കുട്ടിയുടെ പ്രായം ബോധ്യപ്പെട്ട ആശുപത്രി അധികൃതരാണ് പോലീസിനു വിവരം നല്‍കിയത്. ഭര്‍ത്താവിനെതിരേ പോക്‌സോ ചുമത്തിയാണ് കേസെടുത്തത്.