- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കിയിൽ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായ സംഭവം; കുട്ടികൾ തമിഴ്നാട്ടിലെത്തിയതായി വിവരം; സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
ഇടുക്കി: ഇടുക്കിയിൽ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഇടുക്കി രാജകുമാരി സ്വദേശികളായ മൂന്നു വിദ്യാര്‍ത്ഥികളെ ഇന്നലെ ഉച്ചമുതലാണ് കാണാതായത്. തമിഴ്നാട് ബോഡി നായ്ക്കന്നൂരിൽ കുട്ടികൾ എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം. ബോഡി നായ്ക്കന്നൂരിൽ നിന്ന് ട്രെയിൻ മാര്‍ഗം കുട്ടികള്‍ ചെന്നൈയിലേക്ക് പോവുകയായിരുന്നു. മൂന്നു കുട്ടികളും കത്തെഴുതി വെച്ചിട്ടാണ് വീട്ടിൽ നിന്ന് പുറപ്പെട്ടത്. പൊലീസും ബന്ധുക്കളും തമിഴ്നാട്ടിൽ കുട്ടികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Next Story