തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്നും മീൻ പിടിക്കാൻ പോയി കാണാതായ ഒൻപത് മത്സ്യത്തൊഴിലാളികളിൽ നാല് പേർ സുരക്ഷിതരാണെന്ന വിവരങ്ങൾ ലഭിച്ചു. ഇവർ സഞ്ചരിച്ച വള്ളം കന്യാകുമാരിയ്ക്ക് അടുത്ത് തന്നെ ഉണ്ടെന്ന് ഫോൺ കോൾ ലഭിച്ചു. കാണാതായ മറ്റ് അഞ്ച് പേർക്കായി തിരച്ചിൽ ഉർജിതമാക്കിയിരിക്കുകയാണ്.

മെയ് 29ന് രാത്രി മത്സ്യബന്ധനത്തിന് പോയവരെയാണ് കാണാതായത്. മൂന്ന് വള്ളങ്ങളിലായാണ് 9 പേർ പോയത്. ഇവർ തിരിച്ചെത്താതിരുന്നതോടെ ഇന്നലെ തന്നെ തിരച്ചിൽ തുടങ്ങിയിരുന്നു. പക്ഷെ കടൽ ക്ഷോഭവും ശക്തമായ കാറ്റും തിരച്ചിലിന് തിരിച്ചടിയായി.