- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാമ്പ്യന്മാര് ഉണ്ടാകുന്നത് കഠിനമായ വീഴ്ച്ചകളില്‍ നിന്ന്; നിങ്ങളൊരു യഥാര്‍ത്ഥ പോരാളിയാണ്; വിനേഷ് ഫോഗട്ടിന് പിന്തുണയുമായി മോഹന്‍ലാല്‍
തിരുവനന്തപുരം: പാരിസ് ഒളിംപിക്സ് ഗുസ്തിയില്‍ അയോഗ്യയാക്കപ്പെട്ട ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിന് പിന്തുണയുമായി മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലുടെയാണ് മോഹന്‍ലാല്‍ പിന്തുണയറിയിച്ചത്.വിനേഷ് ഫോഗട്ട് ഒരു യഥാര്‍ത്ഥ പോരാളിയാണെന്നും ഇന്ത്യ ഒറ്റക്കെട്ടായി ഒപ്പം നില്‍ക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മോഹന്‍ലാലിന്റെ കുറിപ്പ് ഓര്‍ക്കുക, ഏറ്റവും കഠിനമായ വീഴ്ചകളില്‍ നിന്നുപോലും ചാമ്പ്യന്മാര് ഉയരുന്നു. നിങ്ങളൊരു യഥാര്‍ത്ഥ പോരാളിയാണ്, എന്നത്തേക്കാളും ശക്തമായി നിങ്ങളുടെ തിരിച്ചുവരവില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. ഇന്ത്യ നിങ്ങളോടൊപ്പം ഒറ്റക്കെട്ടായി നില്ക്കുന്നു. വിനേഷ് ഫോഗാട്ടിന്റെ ഫോട്ടൊ ഉള്‍പ്പടെ പങ്കുവച്ചായിരുന്നു മോഹന്‍ലാലിന്റെ […]
തിരുവനന്തപുരം: പാരിസ് ഒളിംപിക്സ് ഗുസ്തിയില്‍ അയോഗ്യയാക്കപ്പെട്ട ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിന് പിന്തുണയുമായി മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലുടെയാണ് മോഹന്‍ലാല്‍ പിന്തുണയറിയിച്ചത്.വിനേഷ് ഫോഗട്ട് ഒരു യഥാര്‍ത്ഥ പോരാളിയാണെന്നും ഇന്ത്യ ഒറ്റക്കെട്ടായി ഒപ്പം നില്‍ക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മോഹന്‍ലാലിന്റെ കുറിപ്പ്
ഓര്‍ക്കുക, ഏറ്റവും കഠിനമായ വീഴ്ചകളില്‍ നിന്നുപോലും ചാമ്പ്യന്മാര് ഉയരുന്നു. നിങ്ങളൊരു യഥാര്‍ത്ഥ പോരാളിയാണ്, എന്നത്തേക്കാളും ശക്തമായി നിങ്ങളുടെ തിരിച്ചുവരവില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. ഇന്ത്യ നിങ്ങളോടൊപ്പം ഒറ്റക്കെട്ടായി നില്ക്കുന്നു.
വിനേഷ് ഫോഗാട്ടിന്റെ ഫോട്ടൊ ഉള്‍പ്പടെ പങ്കുവച്ചായിരുന്നു മോഹന്‍ലാലിന്റെ കുറിപ്പ്.പാരിസ് ഒളിംപിക്സില്‍ ഇന്ന് ഫൈനല്‍ നടക്കാനിരിക്കെയാണ് താരത്തിന് അയോഗ്യത ലഭിച്ചത്.ശരീരഭാര പരിശോധനയില്‍ താരം പരാജയപ്പെടുകയായിരുന്നു. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷ് മത്സരിച്ചത്.
എന്നാല്‍ ഇന്ന് രാവിലെ നടത്തിയ ഭാരപരിശോധനയില്‍ താരത്തിന്റെ ശരീരത്തിന് 100 ഗ്രാം അധികം ഭാരമുള്ളതായി കണ്ടെത്തുകയായിരുന്നു. വിനേഷ് ഫോഗട്ടിന്റെ അയോഗ്യത അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി(ഐഒസി) സ്ഥിരീകരിച്ചു. ഇതോടെ താരത്തെ മെഡല്‍ പട്ടികയില്‍ അവസാന സ്ഥാനക്കാരിയായി രേഖപ്പെടുത്തും.