പുനലൂർ: അനധികൃതമായി ട്രെയിനിൽ കടത്താൻ ശ്രമിച്ച 34 ലക്ഷം രൂപയുമായി രണ്ട് പേർ അറസ്റ്റിൽ. രാവിലെ ചെന്നൈയിൽ നിന്ന് വരുന്ന ചെന്നൈ എഗ്മോർ -കൊല്ലം എക്സ്പ്രസ്സ്‌ ട്രെയിനിൽ കടത്താൻ ശ്രമിച്ച 34,62 ,850 രൂപയുമായി രണ്ട് പേരാണ് പുനലൂർ റെയിൽവേ പോലീസിന്റെ പിടിയിലായത്.

തമട് കടയനല്ലൂർ സ്വദേശി അബ്ദുൾ അജീസ് (46 വയസ്സ് ), കൊല്ലത്ത് സ്ഥിര താമസം ആക്കിയ വിരുദനഗർ സ്വദേശി ബാലാജി (46 ) എന്നിവർ ആണ് അറസ്റ്റിലായത്.