- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാവിലെ കട തുറക്കാനെത്തിയ ഉടമ ഞെട്ടി; സിസിടിവി പരിശോധിച്ചപ്പോൾ പാതി ഉയിര് പോയി; തലയിൽ മുണ്ടിട്ട് എത്തിയ ആൾ ചെയ്തത്; 'ഫോര്‍ ഒ ക്ലോക്കി'ന് നഷ്ടങ്ങൾ മാത്രം!
കോഴിക്കോട്: റസ്റ്റോറന്‍റിൽ കയറി ക്യാഷ് കൗണ്ടര്‍ തകർത്ത് പണം മോഷ്ടിച്ച് കള്ളൻ. കൊയിലാണ്ടി ടൗണില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്‍റിലാണ് സംഭവം നടന്നത്. 'ഫോര്‍ ഒ ക്ലോക്ക്' എന്ന റസ്റ്റോറന്‍റിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ മോഷണം നടന്നത്. 30,000 രൂപ വരെ നഷ്ടമായതായാണ് പരാതി.
വെളുപ്പിന് രണ്ടോടെയാണ് മോഷ്ടാവ് ഹോട്ടലിന് സമീപം എത്തുന്നത്. സിസിടിവി ഉണ്ടെന്ന് മനസ്സിലാക്കിയ മോഷ്ടാവ് തലയില്‍ മുണ്ടിട്ടാണ് എത്തിയത്. പളളിയുടെ പിറകിലുള്ള കാടുപിടിച്ച പ്രദേശത്തു കൂടിയാണ് ഇയാള്‍ ഹോട്ടലിന് സമീപത്തേക്ക് എത്തിയത്. ഹോട്ടലിന്‍റെ ഒരു വശത്തായുള്ള ഡോര്‍ തുറന്ന് അകത്ത് കടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഹോട്ടലിന്‍റെ ഉള്ളില്‍ കയറിയ ഇയാള്‍ ക്യാഷ് കൗണ്ടര്‍ തകര്‍ത്താണ് പണം കവര്‍ന്നത്. ശേഷം, രാവിലെ കട തുറക്കാനെത്തിയവരാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.