- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂട്ടറിൽ പോയ യുവതിയുടെ കഴുത്തിൽ കേബിൾ കുരുങ്ങി അപകടം; കൂടെ ഉണ്ടായിരുന്ന അമ്മയ്ക്കും പരിക്ക്; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
പത്തനംതിട്ട: കഴുത്തിൽ കേബിൾ കുരുങ്ങി അപകടം. പത്തനംതിട്ട കീഴ്വായ്പ്പൂര് സമരമുക്കിലാണ് സംഭവം നടന്നത്. കങ്ങഴ സ്വദേശികളായ അഖില (24) , അമ്മ ശ്രീലേഖ എന്നിവരാണ് അപകടത്തിൽപെട്ടത്.
ശ്രീലേഖയാണ് സ്‌കൂട്ടർ ഓടിച്ചിരുന്നത്. മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ഇരുവരും ചികിത്സ തേടി. ഇലക്ട്രിക് പോസ്റ്റിൽ കെട്ടിവെച്ചിരുന്ന കേബിൾ താഴേക്ക് വീണതിനെ തുടർന്ന് അഖിലയുടെ കഴുത്തിൽ കുരുങ്ങി പോവുകയായിരുന്നു.
Next Story