- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മ കിണറ്റില്‍ ചാടിയത് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണിയുമായി; പേരാമ്പ്രയില്‍ ജീവനൊടുക്കിയത് 36കാരിയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞും
അമ്മ കിണറ്റില്‍ ചാടിയത് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണിയുമായി
കോഴിക്കോട്: പേരാമ്പ്രയില്‍ അമ്മ കിണറ്റില്‍ ചാടി ജീവനൊടുക്കിയത് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണിയുമായി. പേരാമ്പ്ര അഞ്ചാംപീടിക ഇല്ലത്തുംമീത്തല്‍ കുട്ടികൃഷ്ണന്റെ മകള്‍ ഗ്രീഷ്മ(36)യാണ് മൂന്നു മാസം പ്രായമുള്ള മകള്‍ ആഷ്വിയുമായി കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
പ്രസവം കഴിഞ്ഞ് സ്വന്തം വീട്ടിലായിരുന്നു ഗ്രീഷ്മ. അടുത്ത ദിവസം ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാനിരിക്കെയാണ് സംഭവം. വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പേരാമ്പ്ര അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്. അഗ്‌നിരക്ഷേ സേനയെത്തി ഇരുവരെയും പുറത്തെടുത്ത് മേപ്പയ്യൂര്‍ സ്വകാര്യ ആശുപത്രിയിലും, പിന്നീട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഗ്രീഷ്മ മകളുമായി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
2013 സെപ്തംബര്‍ 13നായിരുന്ന ഗ്രീഷ്മയും മുചുകുന്ന് സ്വദേശി മനോളി ലിനീഷും തമ്മിലുള്ള വിവാഹം. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. മൂന്ന് ദിവസത്തിന് ശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് ദാരുണസംഭവം. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. മൃതദേഹം മേല്‍ നടപടികള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.