- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടനിലക്കാരുടെ അപേക്ഷകള്‍ക്ക് മുന്‍ഗണന നല്‍കി തീര്‍പ്പാക്കും; നരിട്ടെത്തുന്ന അപേക്ഷകരുടെ ഫയലുകള്‍ നീണ്ടുനില്‍ക്കും; ഇങ്ങനെ ചെയ്യുന്ന ഉദ്യോഗസ്ഥരെ പിടികൂടാന്‍ 'സൂപ്പര്‍ ചെക്കിങ്' നടത്താന്‍ ഒരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്
തിരുവനന്തപുരം: ഇടനിലക്കാരുടെ അപേക്ഷകള്‍ക്ക് മുന്‍ഗണന നല്‍കി തീര്‍പ്പാക്കുകയും, നേരിട്ടെത്തുന്ന അപേക്ഷകരുടെ ഫയലുകള്‍ നീണ്ടുനില്‍ക്കുകയും ചെയ്യുന്ന മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ പിടികൂടാന്‍ 'സൂപ്പര്‍ ചെക്കിങ്' നടത്താന്‍ തീരുമാനമായി. പരിശോധനയ്ക്ക് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിയന്ത്രണത്തിലുള്ള പ്രത്യേക സംഘങ്ങളെ നിയോഗിക്കും.
അപേക്ഷകള്‍ അകാരണമായി മുടക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നാഗരാജു ചക്കിലം വ്യക്തമാക്കി. ഓണ്‍ലൈന്‍ അപേക്ഷകളിലെ സാങ്കേതിക പോരായ്മകള്‍ ചില ഉദ്യോഗസ്ഥര്‍ക്ക് ഫയല്‍ നീട്ടിവയ്ക്കാന്‍ കാരണമാകുന്നുവെന്നും കണ്ടെത്തി. ഫെയ്‌സ്ലെസ് അപേക്ഷകളില്‍ അപാകതകള്‍ അപേക്ഷകര്‍ക്ക് അറിയിക്കുന്ന സംവിധാനത്തിന്റെ അഭാവവും ചൂണ്ടിക്കാട്ടപ്പെട്ടു.
ഇത് പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയതായി കമ്മിഷണറേറ്റ് അറിയിച്ചു. അപേക്ഷകര്‍ക്ക് നേരിട്ട് സന്ദേശമയയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്ന സംവിധാനം ഒരുക്കും. കൂടാതെ, കൂടുതല്‍ സേവനങ്ങള്‍ ആധാര്‍ അധിഷ്ഠിതമാക്കുന്നതും, വാഹന്‍-സാരഥി സോഫ്‌റ്റ്വെയറുകള്‍ ഉപഭോക്തൃ സൗഹൃദമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.