- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീറ്റര്‍ ഇടാതെ അമിതചാര്‍ജ് ഈടാക്കി നിരത്തിലോടുന്ന ഓട്ടോറിക്ഷക്കാര്‍ സൂക്ഷിച്ചോളൂ; ഓട്ടോയില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്; പ്രത്യേക പരിശോധന ഇന്ന് മുതല്‍
കൊച്ചി: മീറ്റര്‍ ഇടാതെ അമിതചാര്‍ജ് ഈടാക്കി നിരത്തിലോടുന്ന ഓട്ടോറിക്ഷക്കാര്‍ സൂക്ഷിച്ചോളൂ. ഇന്ന് മുതല്‍ ഇത്തരക്കാര്‍ക്ക് പിടിവീഴും. ഓട്ടോറിക്ഷകളില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് ഇന്ന് മുതല്‍ പ്രത്യേക പരിശോധന നടത്തും. മാര്‍ച്ച് ഒന്നുമുതല്‍ ഓട്ടോറിക്ഷകളില്‍ ഫെയര്‍മീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത് നിര്‍ബന്ധമാക്കുമെന്ന് മോട്ടോര്‍വാഹനവകുപ്പ് നേരത്തേ അറിയിച്ചിരുന്നു.
മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ അമിതചാര്‍ജ് ഈടാക്കുന്നതും ഇതേത്തുടര്‍ന്നുള്ള വാക്തര്‍ക്കങ്ങളും ഒഴിവാക്കാന്‍ സംസ്ഥാനതല തീരുമാനങ്ങളുടെ ഭാഗമായാണ് പാലക്കാട് ജില്ലയിലും നടപടി സ്വീകരിക്കുന്നത്. ഓട്ടോറിക്ഷക്കാര്‍ അമിതചാര്‍ജ് ഈടാക്കുന്നത് സംബന്ധിച്ച് കൂടുതല്‍ ആക്ഷേപമുള്ള ജില്ലകൂടിയാണ് പാലക്കാട്.
ശനിയാഴ്ചമുതല്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്ത ഓട്ടോറിക്ഷകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവര്‍ക്കെതിരേ പിഴയീടാക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്നും പാലക്കാട് ആര്‍.ടി.ഒ. സി.യു. മുജീബ് പറഞ്ഞു. പരാതികള്‍ പരിഹരിക്കാന്‍ രണ്ടുമാസത്തിലൊരിക്കല്‍ യോഗംചേരും. മീറ്ററിടാത്ത ഓട്ടോറിക്ഷകള്‍ക്കെതിരേ യാത്രക്കാരുടെ പരാതിയിലും നടപടിയെടുക്കും.