- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാറില്‍ അതിശൈത്യം പിടിമുറുക്കി തുടങ്ങി; രണ്ട് ഡിഗ്രിയിലേക്ക് താഴ്ന്ന് താപനില
മൂന്നാറില്‍ അതിശൈത്യം പിടിമുറുക്കി തുടങ്ങി
മൂന്നാര്‍: മൂന്നാറില്‍ താപനില വീണ്ടും താഴ്ന്നു. സീസണിലെ എറ്റവും കുറഞ്ഞ താപനിലയായ രണ്ട് ഡിഗ്രി സെല്‍ഷ്യസ് വെള്ളിയാഴ്ച പുലര്‍ച്ചെ ചെണ്ടുവരയില്‍ രേഖപ്പെടുത്തി. നല്ലതണ്ണിയില്‍ മൂന്ന് ഡിഗ്രി, ലക്ഷ്മി എസ്റ്റേറ്റില്‍ നാല് ഡിഗ്രി എന്നിങ്ങനെയായിരുന്നു കുറഞ്ഞ താപനില.
തിങ്കളാഴ്ചയോടെയാണ് മൂന്നാര്‍ ശൈത്യത്തിന്റെ പിടിയിലമര്‍ന്നത്. മൂന്ന് ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു കുറഞ്ഞ താപനില. പിന്നീട് താപനില വര്‍ധിച്ചെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചയോടെ രണ്ട് ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുകയായിരുന്നു. വരുംദിവസങ്ങളില്‍ താപനില പൂജ്യത്തിനുതാഴെയെത്തുമെന്നാണ് സൂചന. പ്രദേശം ശൈത്യത്തിന്റെ പിടിയിലമര്‍ന്നതോടെ വിനോദസഞ്ചാരികളുടെ വരവ് കൂടി.
Next Story




