കട്ടപ്പന: വാഴവര വാകപ്പടിയില്‍ കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് ഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. വാകപ്പടി കുളത്തപ്പാറ വീട്ടില്‍ സുനില്‍ കുമാറാണ് (46) അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി ഒന്‍പതിനാണ് സുനില്‍കുമാര്‍ ഭാര്യ മോളമ്മയെ കുത്തിയത്. കുത്തേറ്റ മോളമ്മയെ പ്രദേശവാസികളും പോലീസും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കട്ടപ്പന പോലീസ് സ്ഥലത്തെത്തിയതും പ്രതി സമീപത്തെ ഏലത്തോട്ടത്തില്‍ ഒളിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാത്രി ഒരു മണിയോടെ പ്രതിയെ പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കട്ടപ്പന സിഐ ടി.സി.മുരുകന്‍, എസ്ഐ എബി ജോര്‍ജ്ജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.