- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് ജ്യേഷ്ഠൻ അനിയനെ കുത്തിക്കൊലപ്പെടുത്തി; കാരണം സാമ്പത്തിക തർക്കം; പ്രതി പിടിയിൽ
മലപ്പുറം: വഴിക്കടവിൽ സാമ്പത്തിക തർക്കത്തെ തുടർന്ന് ജ്യേഷ്ഠൻ അനിയനെ കുത്തിക്കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് മൊടപ്പൊയ്ക സ്വദേശി വർഗീസ് എന്ന ബാബു (53) കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരൻ രാജുവാണ് പ്രതി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ പകൽ രാജു വർഗീസിന്റെ വീട്ടിലെത്തി പണം ആവശ്യപ്പെടുകയും വർഗീസ് അതിന് വിസ്സമ്മതിച്ചതായാണ് വിവരം. തുടർന്ന് രാത്രിയോടെ മദ്യലഹരിയിലെത്തിയ രാജു കത്തിയുമായി വർഗീസിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വർഗീസിനെ ഉടൻതന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പ്രതിയായ രാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നിലനിന്നിരുന്നതായും ഇത് തർക്കങ്ങൾക്ക് കാരണമായതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കൊലപാതകത്തിലേക്ക് നയിച്ച കൂടുതൽ കാരണങ്ങൾ കണ്ടെത്താനായി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.