- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷണം പാകം ചെയ്യുന്നതിനെ ചൊല്ലി തർക്കം; തൃശൂരിൽ മദ്യലഹരിയിൽ തൊഴിലുറപ്പ് തൊഴിലാളിയെ കുത്തിക്കൊന്നു; ഒരാൾ പിടിയിൽ
തൃശൂർ: കൊരട്ടിയിൽ മദ്യപാനത്തിനിടെ തൊഴിലുറപ്പ് തൊഴിലാളിയെ സുഹൃത്ത് കുത്തിക്കൊന്നു. ആനക്കപ്പിള്ളി സ്വദേശി സുധാകരൻ (65) ആണ് മരിച്ചത്. പാചകം ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കഴിഞ്ഞദിവസം പാണേലി രാജപ്പന്റെ വീട്ടിലാണ് സംഭവം നടന്നത്. സംഭവസമയം സുഹൃത്തുക്കളായ ശശിയും സുധാകരനുമാണ് ഒപ്പമുണ്ടായിരുന്നത്. മദ്യം വാങ്ങി വന്ന ശേഷം മൂവരും ഭക്ഷണം പാചകം ചെയ്യുന്നതിനെക്കുറിച്ച് സംസാരിച്ചു. സുധാകരൻ പച്ചമുളകും ഇഞ്ചിയും അരിയുന്നതിനുള്ള കത്തിയുമായി രാജപ്പന്റെ വീട്ടിലെത്തി.
മൂന്നുപേരും ചേർന്ന് കുറച്ചു മദ്യം കഴിച്ചു. പിന്നീടാണ് ഭക്ഷണം പാചകം ചെയ്യുന്നതിനെ ചൊല്ലി തർക്കമുണ്ടായത്. തുടർന്നാണ് കത്തിക്കുത്തുണ്ടായത്. സുധാകരന് കഴുത്തിലാണ് പരിക്കേറ്റത്. ശശിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
Next Story




