- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല സ്വര്‍ണക്കൊള്ള കേസ്; നടപടികള്‍ക്ക് മുന്‍പേ എന്‍ വാസു വിരമിച്ചുവെന്ന് വാദിച്ചു പ്രതിഭാഗം; മുന്‍ ദേവസ്വം കമ്മീഷണറുടെ ജാമ്യാപേക്ഷയില്‍ ഡിസംബര്‍ മൂന്നിന് വിധി
മുന്‍ ദേവസ്വം കമ്മീഷണറുടെ ജാമ്യാപേക്ഷയില്‍ ഡിസംബര്‍ മൂന്നിന് വിധി
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം കമ്മീഷണറും ദേവസ്വം പ്രസിഡന്റുമായ എന്‍ വാസുവിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. കൊല്ലം വിജിലന്‍സ് കോടതിയിലാണ് വാദം പൂര്‍ത്തിയായത്. ഡിസംബര്‍ മൂന്നിന് ജാമ്യാപേക്ഷയില്‍ വിധി പറയും. എന്‍.വാസു വിരമിച്ചതിനുശേഷമാണ് സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതെന്ന് പ്രതിഭാഗം വാദിച്ചത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവിറങ്ങിയപ്പോഴും വാസു ചുമതലയില്‍ ഉണ്ടായിരുന്നില്ല. നടപടികള്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ എന്‍.വാസു വിരമിച്ചു. വാസുവിന്റെ അറിവോടെയല്ല ഒന്നും നടന്നതെന്നും പ്രതിഭാഗം വാദിച്ചു. മുരാരി ബാബു കൈമാറിയ കത്ത് ഉചിതമായ തീരുമാനമെടുക്കുന്നതിന് ബോര്‍ഡിന് കൈമാറുക മാത്രമാണ് എന്‍. വാസു ചെയ്തത് എന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
അതിനെ ശുപാര്‍ശ ചെയ്തുവെന്ന് പറയാനാകില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍, ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ തിരുവാഭരണം കമ്മീഷ്ണര്‍ കെ.എസ് ബൈജുവിന്റെ ജാമ്യാപേക്ഷയില്‍ 29 ന് വിധി പറയും. കേസില്‍ സിപിഎം നേതാവ് എ പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള എസ്‌ഐടി അപേക്ഷ നാളെയാണ് പരിഗണിക്കുക.




