- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധം: ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ അതിക്രമിച്ച് കയറിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി
കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധം
കണ്ണൂര്‍: എ.ഡി.എം കെ. നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ രാജി വയ്ക്കണയുവമോര്‍ച്ച പ്രവര്‍ത്തകര്‍, ജില്ലാ പഞ്ചായത്ത്, പ്രതിഷേധം
മെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ ഇരച്ചുകയറി. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്.
ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നരയോടെ ജില്ലാ പഞ്ചായത്തിലേക്ക് പ്രകടനമായി എത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പൊലിസ് വലയം മറികടന്ന് ഗേറ്റ് മറികടന്ന് ജില്ലാ പഞ്ചായത്ത് ഓഫിസിലേക്ക് കയറുകയായിരുന്നു. കണ്ണൂര്‍ ടൗണ്‍ സി. ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് യുവമോര്‍ച്ച നേതാക്കളെ അറസ്റ്റു ചെയ്തു നീക്കിയത്.
യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അര്‍ജുന്‍ മാവിലക്കണ്ടി, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി അര്‍ജുന്‍ ദാസ്, യുവമോര്‍ച്ച ജില്ല. ട്രഷറര്‍ അക്ഷയ്കൃഷ്ണ , ബി.ജെ.പി ജില്ലാ സെക്രട്ടറി അരുണ്‍ കൈതപ്രം , മണ്ഡലം ജനറല്‍ സെക്രട്ടറി ബിനില്‍ കണ്ണൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.