- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഹെൽമെറ്റ് ഉള്ളത് കൊണ്ട് രക്ഷപ്പെട്ടു..'; റോഡിന് കുറുകെ തെരുവുനായ ചാടി അപകടം; ബൈക്കിൽ നിന്ന് മറിഞ്ഞുവീണ് നെടുമങ്ങാട് സിഐക്കു പരിക്ക്
നെടുമങ്ങാട്: റോഡിന് കുറുകെ തെരുവുനായ ചാടിയതിന് പിന്നാലെ ബൈക്കിൽ നിന്ന് മറിഞ്ഞുവീണ് നെടുമങ്ങാട് സ്റ്റേഷനിലെ എസ്എച്ച്ഒ വി. രാജേഷ് കുമാറിന് പരിക്കേറ്റു. അപകടത്തിൽ കൈക്കും കാലിനും പൊട്ടൽ ഉണ്ട്. തെരുവുനായ വന്ന് ഇടിച്ചതും രാജേഷ് റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു.
അപകടം നടക്കുമ്പോൾ തലയിൽ ഹെൽമെറ്റ് ധരിച്ചിരുന്നത് കൊണ്ട് വലിയ അപകടം ഒഴിവായി. അദ്ദേഹത്തിന്റെ ഇടതുകാലിനും കൈക്കുമാണ് പരിക്ക് പറ്റിയത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. പോത്തൻകോട്ടെ കുടുംബവീട്ടിലേക്കു പോകുന്നതിനിടെ ആയിരിന്നു അപകടം നടന്നത്.
നന്നാട്ടുകാവ് ജംഗ്ഷനിൽ എത്തിയതും നായ ബൈക്കിൽ ഇടിക്കുകയിരുന്നു. ഉടനെ തന്നെ ബൈക്കിൽ നിന്ന് വീണു കുറച്ചുദൂരം റോഡിലൂടെ നിരങ്ങി പോയെന്നും അദ്ദേഹം പറയുന്നു. അതുപോലെ ഈ പ്രദേശത്ത് വ്യാപകമായി ഹോട്ടൽമാലിന്യം തള്ളുന്നതായും പരാതി ഉണ്ട്. അതുകൊണ്ട് തന്നെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തെരുവുനായ ശല്യം വളരെ രൂക്ഷമാണെന്നും നാട്ടുകാർ പറയുന്നു.