- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലർച്ചെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടി; വിദ്യാർത്ഥികളുടെ വീട്ടിലും പടിഞ്ഞാറെ കോട്ടയിലും അക്രമം അഴിച്ചുവിട്ട് നേപ്പാൾ സ്വദേശി; പ്രതിയെ പിടികൂടിയത് സാഹസികമായി

തൃശൂർ: തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിയ നേപ്പാൾ സ്വദേശിയായ രോഗി മൂന്ന് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു. ആലുവയിൽ നിന്ന് എത്തിച്ച സൂരജ് (31) എന്നയാളാണ് പുലർച്ചെ ഒന്നേമുക്കാലോടെ മാനസികാരോഗ്യ കേന്ദ്രത്തിന്റെ തടവ് ചാടിയത്. പിന്നീട് ഇയാളെ നാട്ടുകാരും പോലീസും ചേർന്ന് കീഴ്പ്പെടുത്തി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് തിരിച്ചെത്തിച്ചു.
കോട്ടപ്പുറത്ത് വിദ്യാർത്ഥികൾ താമസിക്കുന്ന വീട്ടിലേക്കാണ് സൂരജ് ആദ്യമെത്തിയത്. വീട്ടുടമയായ മുരളി ചോദ്യം ചെയ്തതോടെ ഇയാൾ മുരളിയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഇതിനുശേഷം പടിഞ്ഞാറെ കോട്ടയിൽ എത്തിയ സൂരജിനെ തടയാൻ ശ്രമിച്ച ബെന്നി വിൽസൺ, അജിത്ത് എന്നിവരെയും ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചു.
പരിക്കേറ്റ മൂന്നുപേരെയും ഉടൻതന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് സൂരജിനെ പിടികൂടാൻ കഴിഞ്ഞത്.


