കണ്ണൂര്‍ : തിരുമേനി ടൗണില്‍ നിര്‍ത്തിയിട്ട കാര്‍ പിന്നോട്ടുരുളുന്നതു കണ്ട് തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ച കാറുടമ കാറിനും ഓട്ടോറിക്ഷയ്ക്കും ഇടയില്‍പ്പെട്ട് അതി ദാരുണമായിമരിച്ചു. ചെറുപുഴ തിരുമേനി മുതുവത്തെ ആനിത്തോട്ടത്തില്‍ ജോര്‍ജ്ജ് (76) ആണ് മരിച്ചത്.

തിങ്കളാഴ്ച്ച വൈകീട്ട് 3.30 ഓടെ തിരുമേനി ടൗണിലായിരുന്നു അപകടം. തിരുമേനി ടൗണിലെ ചെറിയ കയറ്റത്തില്‍ കാര്‍ നിര്‍ത്തി ഇറങ്ങി സമീപത്തെ കടയിലേക്ക് കയറുന്നതിനിടെ കാര്‍ പിന്നോട്ട് ഉരുണ്ടുവരുന്നത് കണ്ട് തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ഉരുണ്ടുവന്ന കാറിനും ടൗണിലെ ഓട്ടോ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കും ഇടയില്‍പ്പെട്ട് പരുക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹാന്‍ഡ് ബ്രേക്കിടാതെ കാറില്‍ നിന്നിറങ്ങിയതാണ് അപകട കാരണമെന്ന് ചെറുപുഴ പൊലിസ് സംശയിക്കുന്നു.