തിരുവനന്തപുരം: ലൈംഗികപീഡനവും നിര്‍ബന്ധിത ഗര്‍ഭഛിദ്രവും നടത്തിയെന്ന യുവതിയുടെ പരാതിയില്‍ കേസ് നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വ്യാപക പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. 'കുഞ്ഞുങ്ങളുടെ ശവപ്പെട്ടിക്കാണ് ഏറ്റവും കനം; അമ്മയെ ചതിച്ച് ഗര്‍ഭത്തിലെ കുഞ്ഞിനെ കൊന്നവനാണ് ഏറ്റവും ക്രൂരന്‍' എന്ന പോസ്റ്റര്‍ ക്യാമ്പയിനുമായാണ് ഡിവൈഎഫ്‌ഐ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ പ്രകടനവും മാര്‍ച്ചും സംഘടിപ്പിച്ചത്.

ഒരു നിമിഷം പോലും രാഹുലിന് എംഎല്‍എ സ്ഥാനത്ത് തുടരാന്‍ അധികാരമില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പ്രതികരിച്ചിരുന്നു.