എറണാകുളം: വെറും രണ്ടര മാസം പ്രായമുള്ള പെൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തൃക്കാക്കര കെന്നഡിമുക്ക് ജേർണലിസ്റ്റ് നഗറിലാണ് സംഭവം നടന്നത്. കർണാടക സ്വദേശികളായ യൂസഫ്ഖാൻ-ചാമ്പ ദമ്പതികളുടെ പെണ്‍കുഞ്ഞാണ് ദാരുണമായി മരിച്ചത്. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതെന്നാണ് സംശയിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രി കുഞ്ഞുമായി കിടന്നുറങ്ങുന്നതിനിടെ അമ്മ മുലപ്പാൽ കൊടുത്തിരുന്നു. ഇതിനിടയിൽ അമ്മ ഉറങ്ങിപ്പോയെന്നും പറയുന്നു. രാവിലെ കുട്ടി ഉണരാതെ വന്നതോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. പക്ഷെ, മരണം സംഭവിച്ചിരുന്നു. മൃതദേഹം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടത്തിയശേഷം മാതാപിതാക്കൾക്ക് വിട്ട് നൽകുമെന്ന് അറിയിച്ചു.