- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്‌തെങ്കിലും ജീവൻ രക്ഷിക്കാൻ പറ്റിയില്ല; മലപ്പുറത്ത് അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന നവജാത ശിശുവിനെ മരിച്ച നിലയില്‍; പിന്നിലെ കാരണം വ്യക്തമല്ല

മലപ്പുറം: ചുങ്കത്തറയിൽ അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന വെറും 36 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്ത് പട്ടികവർഗ്ഗ നഗറിലെ ശിവൻ-അംബുജം ദമ്പതികളുടെ ആൺകുഞ്ഞാണ് ഞായറാഴ്ച രാത്രി മരണപ്പെട്ടത്.
ഞായറാഴ്ച രാത്രി കുട്ടിയുടെ മൂക്കിൽ നിന്ന് രക്തസ്രാവമുണ്ടായതിനെത്തുടർന്ന് ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനിലയിൽ മാറ്റമില്ലാത്തതിനെത്തുടർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കുഞ്ഞിനെ റഫർ ചെയ്‌തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ഫെബ്രുവരി പതിനാറിനാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അംബുജം കുഞ്ഞിന് ജന്മം നൽകിയത്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂ.


