മണിപ്പുര്‍: സൈകുള്‍ മുന്‍ എംഎല്‍എ യംതോങ് ഹവോകിപ്പിന്റെ ഭാര്യ ചാരുബാല ഹവോകിപ് (59) ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടു. കാങ്പോക്പിയിലെ യംതോങ്ങിന്റെ വസതിയില്‍ വച്ച് ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം.

വീട്ടില്‍ മാലിന്യം കൂട്ടിയിട്ടിരുന്ന ഭാഗത്താണ് ബോംബ് കിടന്നിരുന്നത്. ഇതറിയാതെ ചാരുബാല മാലിന്യം കത്തിച്ചതും ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. മറ്റാര്‍ക്കും പരുക്കില്ല. ഇതുവരെ സംഭവത്തില്‍ ആരെയും അറസ്റ്റുചെയ്തിട്ടില്ല. ബോംബാക്രമണത്തിന് പിന്നില്‍ കുടുംബ വഴക്കാണോ എന്ന് പൊലീസ് അന്വേഷിക്കുന്നു.