തൃശ്ശൂര്‍: ചെറുതുരുത്തിയില്‍ കോഴിഫാമിന്റെ മറവില്‍ ലഹരി കച്ചവടം ചെയ്ത രണ്ട് പേര്‍ പിടിയില്‍. ഒരു ലക്ഷത്തിലേറെ ഹാന്‍സ് പാക്കറ്റ് പിടികൂടി. കോഴിഫാമിന്റെ മറവിലായിരുന്നു ലഹരി കച്ചവടം. പള്ളം പള്ളിക്കല്‍ എക്‌സല്‍ കോഴിഫാമില്‍ നിന്നാണ് ലഹരി പിടിച്ചത് സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായി. ചാത്തന്നൂര്‍ സ്വദേശി അമീനും പട്ടാമ്പി സ്വദേശി ഉനൈസുമാണ് പിടിയിലായത്. 150 ചാക്കുകളിലായാണ് ഒരു ലക്ഷത്തിലേറെ ഹാന്‍സ് സൂക്ഷിച്ചത്. ചെറുതുരുത്തി എസ്.ഐ വി.ആര്‍ നിഖിലിന്റെ നേതൃത്വത്തിലായിരുന്നു കോഴിഫാമില്‍ പരിശോധന നടത്തിയത്. വാഹനത്തില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒരു ലോഡ് ഹാന്‍സ് ഉല്‍പ്പന്നങ്ങളും, കോഴിഫാമിന്റെ റൂമില്‍ സൂക്ഷിച്ചിരുന്ന ചാക്ക് കണക്കിന് ഹാന്‍സുമാണ് കണ്ടെടുത്തത്.