- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ-റെയിലിന്റെ കാര്യം മിണ്ടാതെ മുഖ്യമന്ത്രി; സംസ്ഥാനത്തിന്റെ ഗതാഗത പദ്ധതികളിൽ കേന്ദ്ര സഹായം വേണമെന്ന് പ്രധാനമന്ത്രിയോട്; പദ്ധതികളിൽ കാലതാമസമില്ലാതെ തീരുമാനം എടുക്കണമെന്നും പിണറായി വിജയൻ
കൊച്ചി: സംസ്ഥാനത്തെ ഗതാഗത വികസന പദ്ധതികളിൽ കേന്ദ്ര സഹായം വേണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സംസ്ഥാനം സമർപ്പിച്ച പദ്ധതികളിൽ കാലതാമസമില്ലാതെ കേന്ദ്രസർക്കാർ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന സർക്കാരിന്റേയും കേന്ദ്ര സർക്കാരിന്റേയും സഹകരണത്തിന്റെ ഉദാഹരണമാണ് എൻ.എച്ച് - 66ന്റെ നവീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ പദ്ധതികളുടെ ഉദ്ഘാടന വേദിയിൽ വെച്ച് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയോട് ഇക്കാര്യം അഭ്യർത്ഥിച്ചത്.
'എൻ.എച്ച് - 66ന്റെ വികസന പ്രവർത്തനം വളരെ വേഗത്തിലാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ഇത് സംസ്ഥാന സർക്കാരിന്റേയും കേന്ദ്ര സർക്കാരിന്റേയും സഹകരണത്തിന്റെ ഉദാഹരണമാണ്. ദേശീയപാത വികസനത്തിന് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പിന് 25 ശതമാനം തുക സംസ്ഥാന സർക്കാരാണ് നൽകുന്നത്. ഗതാഗത മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ചിരിക്കുന്ന പ്രോപ്പോസൽ എത്രയും പെട്ടെന്ന് കേന്ദ്ര സർക്കാർ അംഗീകരിക്കണം', പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
കെ-റെയിൽ അടക്കമുള്ള പദ്ധതികളുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. എന്നാൽ, കെ-റെയിലിനെപ്പറ്റി എടുത്തു പറയാതെ ആയിരുന്നു മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ഗതാഗത മേഖലയുമായി ബന്ധപ്പെട്ട വികസനത്തെക്കുറിച്ച് അഭ്യർത്ഥിച്ചത്.
കൊച്ചി മെട്രോയുടെ പേട്ട-എസ്എൻ ജംഗ്ഷൻ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കാക്കനാട് ഇൻഫോപാർക്ക് വരെ നീളുന്ന മെട്രോ രണ്ടാം ഘട്ടത്തിന്റെ നിർമ്മാണ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. റെയിൽവേയുടെ കുറുപ്പന്തറ കോട്ടയം ചിങ്ങവനം ഇരട്ടപ്പാത ഉദ്ഘാടനം, കൊല്ലം പുനലൂർ സിംഗിൾ ലൈൻ വൈദ്യുതീകരണ ഉദ്ഘാടനം, സ്പെഷൽ ട്രെയിൻ ഫളാഗ് ഓഫ്, എറണാകുളം സൗത്ത്, നോർത്ത്, കൊല്ലം സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം എന്നിവയും പ്രധാനമന്ത്രി നിർവഹിച്ചു.
മറുനാടന് മലയാളി ബ്യൂറോ