- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർതൃവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി; ലക്ഷ്മി പിള്ളയുടെ മരണ വിവരം പുറം ലോകം അറിയുന്നത് വിദേശത്തു നിന്നും ഭർത്താവ് വീട്ടിലെത്തിയപ്പോൾ
കൊല്ലം: ചടയമംഗലത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. അടൂർ പഴകുളം സ്വദേശിയായ ലക്ഷ്മി പിള്ള(24)യെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഭർത്താവ് രാവിലെ വിദേശത്തു നിന്നും എത്തിയപ്പോഴാണ് മരണ വിവരം പുറം ലോകം അറിയുന്നത്. ചടയമംഗലത്ത് അക്കോണത്തുള്ള ഭർത്താവിന്റെ വീട്ടിലാണ് ലക്ഷ്മിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവ് കിഷോർ രാവിലെ കുവൈത്തിൽ നിന്നെത്തിയപ്പോൾ വാതിൽ തുറക്കാത്തതിനെത്തുടർന്ന് അടൂരിൽ നിന്നും ലക്ഷ്മിയുടെ മാതാവിനെ വിളിച്ചുവരുത്തി. തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഒരു വർഷം മുൻപാണ് കിഷോറും ലക്ഷ്മിയും തമ്മിലുള്ള വിവാഹം നടന്നത്. മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
Next Story