- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: വാട്സ് അപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ കൂത്തുപറമ്പ് പൊലീസ് മുംബെയിൽ വെച്ച് പിടികൂടി. മുംബൈ അന്ധേരിയിലെ ജൂവലറി ജീവനക്കാരനായ കോഴിക്കോട് നടുവണ്ണൂർ സ്വദേശി എടോത്ത് ഹൗസിൽ റയീസിനെ (29)യാണ് കൂത്തുപറമ്പ് സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്തുകൊടേരിയുടെ നേതൃത്വത്തിൽ എസ്. ഐ. അനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രശോഭ് എന്നിവരടങ്ങിയ സംഘം അന്ധേരിയിൽ വെച്ച് അറസ്റ്റ് ചെയ്തത്.
കൂത്തുപറമ്പിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠനം നടത്തുന്ന 17 കാരിയെയാണ് വാട്സ് അപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട പ്രതി സൗഹൃദം സ്ഥാപിച്ച ശേഷം കൂത്തുപറമ്പിലെത്തി കാറിൽ പെൺകുട്ടിയെ കൂട്ടികൊണ്ടു പോയി പീഡിപ്പിച്ചത്. പീഡനദൃശ്യങ്ങൾ യൂട്യൂബിൽ പ്രചരിപ്പിക്കുമെന്ന ഭീഷണി ഉയർന്നതോടെയാണ് പെൺകുട്ടി പരാതിയുമായി പൊലീസിലെത്തിയത്. പെൺകുട്ടിയുടെ മൊഴിയെടുത്ത പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ