കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച ശേഷം കോടതി കെട്ടിടത്തില്‍നിന്നു താഴേക്കുചാടി രക്ഷപ്പെടാന്‍ മോഷണക്കേസ് പ്രതിയുടെ ശ്രമം. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണു സംഭവം. ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെ മോഷണക്കേസ് പ്രതി അഭിനന്ദാണ് കോടതിയില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചത്. എസ്‌കോര്‍ട്ട് പൊലീസ് ഉദ്യോഗസ്ഥനായ ശ്രീകേഷിന്റെ കഴുത്തിന് പിടിച്ച് തള്ളിയശേഷം കോടതി കെട്ടിടത്തിന്റെ മുകള്‍ നിലയില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു. അഭിനന്ദിനെ പിന്നീട് പൊലീസ് പിടികൂടി. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി.