തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച രാത്രിയും വൈദ്യുതി നിയന്ത്രണം. വൈദ്യുതി ആവശ്യകതയില്‍ വന്ന വര്‍ധനവും പവര്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതക്കുറവും കാരണമാണ് നിയന്ത്രണം.

രാത്രി ഏഴു മുതല്‍ 11 വരെയുള്ള പീക്ക് മണിക്കൂറുകളില്‍ വൈദ്യുതി ഉപഭോഗം പരമാവധി കുറക്കണമെന്ന് കെ.എസ്.ഇ.ബി ഉപഭോക്താക്കളോട് അഭ്യര്‍ഥിച്ചു.