- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം; സംസ്ഥാനത്ത് 24 മണിക്കൂര്‍ സമരവുമായി ഐഎംഎ; ശനിയാഴ്ച ഒപി പ്രവര്‍ത്തിക്കില്ല
തിരുവനന്തപുരം: കൊല്‍ക്കത്ത ആര്‍.ജി. കാര്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ 6 മുതല്‍ ഞായറാഴ്ച രാവിലെ 6 വരെ സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ പണിമുടക്കും. മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ഒപി പ്രവര്‍ത്തിക്കില്ല. നേരത്തേ നിശ്ചയിച്ച ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കും. പഠനപ്രവര്‍ത്തനങ്ങള്‍, യോഗങ്ങള്‍ എന്നിവയില്‍ നിന്ന് ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും. എന്നാല്‍ അടിയന്തര ശസ്ത്രക്രിയകള്‍, തീവ്രപരിചരണ വിഭാഗം, പ്രസവ മുറി, കാഷ്വല്‍റ്റി എന്നിവയില്‍ ഡോക്ടര്‍മാരുടെ സേവനം ഉണ്ടാകും. അതേസമയം, പിജി […]
തിരുവനന്തപുരം: കൊല്‍ക്കത്ത ആര്‍.ജി. കാര്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ 6 മുതല്‍ ഞായറാഴ്ച രാവിലെ 6 വരെ സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ പണിമുടക്കും. മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ഒപി പ്രവര്‍ത്തിക്കില്ല.
നേരത്തേ നിശ്ചയിച്ച ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കും. പഠനപ്രവര്‍ത്തനങ്ങള്‍, യോഗങ്ങള്‍ എന്നിവയില്‍ നിന്ന് ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും. എന്നാല്‍ അടിയന്തര ശസ്ത്രക്രിയകള്‍, തീവ്രപരിചരണ വിഭാഗം, പ്രസവ മുറി, കാഷ്വല്‍റ്റി എന്നിവയില്‍ ഡോക്ടര്‍മാരുടെ സേവനം ഉണ്ടാകും.
അതേസമയം, പിജി ഡോക്ടര്‍മാരുടെ സമരത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിയില്‍ എത്തിയ രോഗികള്‍ വലഞ്ഞു. സമരം ആശുപത്രി പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. കോളജ് പരിസരത്ത് ഡോക്ടര്‍മാര്‍ പ്രതിഷേധ പ്രകടനം നടത്തി. നീതി ലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം നടത്തിയത്. നിരവധി പിജി ഡോക്ടര്‍മാര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
കാഷ്വല്‍റ്റി ഉള്‍പ്പെടെയുള്ള വിഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ സമരം സാരമായി ബാധിച്ചു. പത്ത് ഡോക്ടര്‍മാര്‍ വരെ പരിശോധന നടത്തിയിരുന്ന ചില വിഭാഗങ്ങളില്‍ ഇന്ന് 3 പേര്‍ മാത്രമാണുണ്ടായത്. ഇതോടെ രോഗികളുടെ വലിയ നിരയാണ് പരിശോധനയ്ക്കായി കാത്തുനിന്നത്.
കൊച്ചിയില്‍ ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം വലിയ തോതില്‍ തടസ്സപ്പെടുത്താതെ ആയിരുന്നു ഡോക്ടര്‍മാരുടെ പ്രതിഷേധം. എറണാകുളം ജനറല്‍ ആശുപത്രിക്കുള്ളില്‍ പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു പ്രതിഷേധം. ഒപിയുടേയും മറ്റ് വിഭാഗങ്ങളുടെയോ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ 10 മിനിറ്റു കൊണ്ട് പ്രതിഷേധം അവസാനിപ്പിച്ചു.




