- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേവാലയങ്ങളിലും കടകളിലും മോഷണം; മൂന്നു പേർ അറസ്റ്റിൽ
കൊച്ചി: ദേവാലയങ്ങളും കടകളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊമ്പനാട് ചുരമുടി പള്ളിക്ക് സമീപം മാലിക്കുടി വീട്ടിൽ അഖിൽ എൽദോസ് (27), ചുരമുടി ഭാഗത്തുകൊട്ടിശ്ശേരിക്കുടി വീട്ടിൽ ആൽവിൻ ബാബു (24), കാഞ്ഞിരത്തിങ്കൽ വീട്ടിൽ രജീഷ് (26) എന്നിവരെയാണ് കോടനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കോടനാട് പള്ളിപ്പടി മാർ മൽകെ ഓർത്തഡോക്സ് സുറിയാനി പള്ളി ഓഫീസ് കെട്ടിടത്തിനകത്തു നിന്നും 40,600 രൂപയും, വാണിയപ്പടി പഞ്ചേശ്വര മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഭണ്ഡാരത്തിൽ നിന്നും 1000ത്തോളം രൂപയും ഇവർ മോഷ്ടിക്കുകയായിരുന്നു. മീമ്പാറ പാൽ സൊസൈറ്റി, ജംഗ്ഷനിലെ കടകൾ, അക്വഡേറ്റിന് സമീപം ഇല്ലത്തെ അമ്പല ഭണ്ഡാരം എന്നിവിടങ്ങളിൽ മോഷണ ശ്രമവും സംഘം നടത്തിയെന്ന് പൊലീസ് പറഞ്ഞു. അന്വേഷണ സംഘത്തിൽ എസ്.എച്ച്.ഒ ബേസിൽ തോമസ്, എസ്‌ഐമാരായ പി.ജെ കുര്യാക്കോസ്, പുഷ്പരാജൻ, ശിവൻ, എഎസ്ഐ അജി പി നായർ, സിപിഒമാരായ ബെന്നി ഐസക്ക്, നൗഫൽ, സുരേഷ് കുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.