- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ ഓണ വിരുന്നിന് ഖജനാവിൽ നിന്നും ചെലവാക്കിയത് 19.15 ലക്ഷം രൂപ; ക്ഷണപത്രിക അച്ചടിക്കാൻ മാത്രം ചെലവിട്ടത് 15,400: വിരുന്നിൽ എത്ര പേർ പങ്കെടുത്തു എന്നതിന് മാത്രം കണക്കില്ല
കൊച്ചി: കഴിഞ്ഞ ഓണത്തിന് മുഖ്യമന്ത്രി ഒരുക്കിയ ഓണവിരുന്നിനായി ഖജനാവിൽ നിന്നും ചെലവഴിച്ചത് 19.15 ലക്ഷം രൂപ. ക്ഷണപത്രിക അച്ചടിക്കാൻ 15,400 രൂപ ചെലവഴിച്ചിട്ടുണ്ട്. ആദ്യമായിട്ടായിരുന്നു മുഖ്യമന്ത്രി ഓണവിരുന്ന് ഒരുക്കിയത്. എന്നാൽ എത്രപേർ ഓണവിരുന്നിൽ പങ്കെടുത്തു എന്നതിന്റെ കണക്കില്ല.
മന്ത്രിമാർ, എംഎൽഎ.മാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്കുപുറമെ കല, രാഷ്ട്രീയ, സാംസ്‌കാരിക, ബിസിനസ് രംഗത്തെ പ്രമുഖർ, മതമേലധ്യക്ഷന്മാർ, ആത്മീയനേതാക്കൾ തുടങ്ങിയവരായിരുന്നു ഓണവിരുന്നിൽ പങ്കെടുത്തത്. പ്രോപ്പർചാനൽ എന്ന സംഘടനയുടെ പ്രസിഡന്റ് എം.കെ. ഹരിദാസ് വിവരാവകാശപ്രകാരം അപേക്ഷ നൽകിയതിൽ നിന്നാണ് ഓണവിരുന്നിന്റെ ചെലവ് കണക്കുകൾ പുറത്ത് വന്നത്.
ചോദ്യങ്ങൾക്ക് ആദ്യം പൂർണമായി ഉത്തരം നൽകാൻ പൊതുഭരണവകുപ്പ് തയ്യാറായില്ല. അപ്പീൽ നൽകിയപ്പോഴാണ് ആർക്കായിരുന്നു കരാർ എന്നതടക്കമുള്ള വിവരങ്ങൾ നൽകിയത്. നിയമസഭ അങ്കണത്തിൽ ഓഗസ്റ്റ് 26-നായിരുന്നു ഓണവിരുന്ന്. തിരുവനന്തപുരം തൈക്കാടുള്ള വൈറ്റ് ഡാമ്മർ ഇവന്റസ് ആൻഡ് കാറ്ററിങ് സർവീസിനായിരുന്നു സദ്യയൊരുക്കാനുള്ള കരാർ. ഇവർക്കാണ് 19,00,130 ലക്ഷം രൂപ നൽകിയിരിക്കുന്നത്.