- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍ അന്വേഷിക്കണം: ഡി.ജി.പി. ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് മഹിള കോണ്‍ഗ്രസ്
തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് വനിത ഐ.പി.എസ് ഓഫീസര്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തര്‍ എം.പി.യുടെ നേതൃത്വത്തില്‍ വനിതകള്‍ ബുധനാഴ്ച രാവിലെ ഡി.ജി.പി. ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. റിപ്പോര്‍ട്ട് പഠിക്കാനും നടപടി നിര്‍ദേശിക്കാനും വനിത ഐ.പി.എസ് ഓഫീസറെ സര്‍ക്കാര്‍ നിയോഗിക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച്. ഏറ്റവും തിളക്കവും പ്രതിഫലവുമുള്ള മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വേദനിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നിട്ടും വനിത മന്ത്രിമാര്‍ പ്രതികരിക്കുന്നില്ല. റിപ്പോര്‍ട്ട് നാലര വര്‍ഷം പൂഴ്ത്തിവച്ച മുഖ്യമന്ത്രി പിണറായി […]
തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് വനിത ഐ.പി.എസ് ഓഫീസര്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തര്‍ എം.പി.യുടെ നേതൃത്വത്തില്‍ വനിതകള്‍ ബുധനാഴ്ച രാവിലെ ഡി.ജി.പി. ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. റിപ്പോര്‍ട്ട് പഠിക്കാനും നടപടി നിര്‍ദേശിക്കാനും വനിത ഐ.പി.എസ് ഓഫീസറെ സര്‍ക്കാര്‍ നിയോഗിക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച്.
ഏറ്റവും തിളക്കവും പ്രതിഫലവുമുള്ള മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വേദനിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നിട്ടും വനിത മന്ത്രിമാര്‍ പ്രതികരിക്കുന്നില്ല. റിപ്പോര്‍ട്ട് നാലര വര്‍ഷം പൂഴ്ത്തിവച്ച മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി സജി ചെറിയാനുമെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണം. ഇവരാണ് യഥാര്‍ഥി സ്ത്രീ വിരോധികള്‍. റിപ്പോര്‍ട്ടിന്മേല്‍ എന്ത് നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കാത്തതും ദുരൂഹമാണെന്നും ജെബി മേത്തര്‍ പറഞ്ഞു.




