- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന പൊലീസിൽ 42 വനിതാ കൗൺസിലർമാരെ നിയമിക്കുന്നു; യോഗ്യതയുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ 20 പൊലീസ് ജില്ലകളിലും തിരുവനന്തപുരത്തെ സംസ്ഥാന വനിതാ സെല്ലിലുമായി 42 വനിതാ കൗൺസലർമാരെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും കൗൺസിലിങ് നൽകാനാണിത്.
ജനുവരി മുതൽ മൂന്നുമാസത്തേക്കാണ് നിയമനം. എം.എസ്.ഡബ്‌ള്യു. അല്ലെങ്കിൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കൗൺസിലിങ്, സൈക്കോതെറാപ്പി എന്നിവയിൽ പി.ജി. ഡിപ്ലോമയാണ് യോഗ്യത. പ്രായം 20-നും 50-നും ഇടയിൽ. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ബയോഡാറ്റ സഹിതമുള്ള അപേക്ഷ 22-ന് മുൻപ് അതത് ജില്ലാ പൊലീസ് മേധാവിമാർക്കു നൽകണം. സംസ്ഥാന വനിതാ സെല്ലിലെ നിയമനത്തിന് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ജനറൽ, സ്റ്റേറ്റ് വിമെൻ ആൻഡ് ചിൽഡ്രൻ സെൽ, കണ്ണേറ്റുമുക്ക്, തൈക്കാട്, തിരുവനന്തപുരം- 14 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. ഫോൺ: 0471-2338100. ഇ-മെയിൽ:spwomen.pol@kerala.gov.in