ആലപ്പുഴ: രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജി വച്ചത് ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കുമെന്നും നടനും സംവിധായകനുമായ രണ്‍ജി പണിക്കര്‍. എല്ലാ മേഖലയിലും സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് വന്നശേഷം സിനിമ മേഖലയിലേത് കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചുവെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു. നിയമസാധ്യത പരിശോധിക്കേണ്ടത് സര്‍ക്കാരാണെന്നും രണ്‍ജി പണിക്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

രഞ്ജിത്തിന്റെ രാജി സമ്മര്‍ദ്ദത്തിന്റെ പുറത്ത് ആണെന്ന് കരുതുന്നില്ല. ആരെയും മാറ്റി നിര്‍ത്താനോ വിലക്കാനോ കഴിയില്ല. നിങ്ങള്‍ക്ക് അവരെ ബഹിഷ്‌ക്കരിക്കാം. ഹേമ റിപ്പോര്‍ട്ടില്‍ എടുത്ത് ചാടിയുള്ള നടപടികള്‍ അല്ല വേണ്ടത്. നീതി ഉറപ്പാക്കണ്ട എന്ന നിലപാട് ആര്‍ക്കുമില്ല. ഇപ്പോള്‍ അവര്‍ ആരോപണ വിധേയര്‍ മാത്രമാണ്. സത്യം എന്തെന്ന് കാലം തെളിയിക്കട്ടെയെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.