കൊച്ചി: അങ്കമാലി റെയില്‍വേ യാര്‍ഡിലെ നിര്‍മാണ പ്രവര്‍ത്തങ്ങളെ തുടര്‍ന്ന് നാളത്തെ ട്രെയിന്‍ സര്‍വീസുകളില്‍ ക്രമീകരണം. രണ്ട് ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണ്ണമായും നാല് സര്‍വീസുകള്‍ ഭാഗികമായും റദ്ദാക്കി. ട്രെയിന്‍ നമ്പര്‍ 06797 പാലക്കാട് എറണാകുളം ജംഗ്ഷന്‍ മെമു, ട്രെയിന്‍ നമ്പര്‍ 06798 എറണാകുളം ജംഗ്ഷന്‍ പാലക്കാട് മെമു എന്നിവയാണ് പൂര്‍ണ്ണമായും റദ്ദാക്കിയത്.

ഓഗസ്റ്റ് 31 ന് തിരുനെല്‍വേലിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16791 തൂത്തുക്കുടി പാലക്കാട് പാലരുവി എക്‌സ്പ്രസ് ആലുവയില്‍ യാത്ര അവസാനിപ്പിക്കും. നാളെ തിരുവനന്തപുരം സെന്‍ട്രല്‍-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് എറണാകുളം ജംഗ്ഷനില്‍ യാത്ര അവസാനിപ്പിക്കും.

തിരുവനന്തപുരം സെന്‍ട്രല്‍ ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് എറണാകുളം ടൗണില്‍ യാത്ര നിര്‍ത്തും. കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16308 കണ്ണൂര്‍ ആലപ്പുഴ എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും.