തൃശൂര്‍: ചിയ്യാരം നസ്രാണി പാലത്തിനടുത്ത് ഗുഡ്സ് ട്രെയിന്‍ തകരാറിലായതിനെ തുടര്‍ന്ന് റെയില്‍ ഗതാഗതം രണ്ടു മണിക്കൂറോളം തടസ്സപ്പെട്ടു. വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകള്‍ വൈകി. ശനിയാഴ്ച രാവിലെ 9.30ഓടെയാണ് തൃശൂര്‍ ഭാഗത്തേക്കുള്ള ഗുഡ്സ് ട്രെയിന്‍ തകരാറിലായത്.

ഒന്നര മണിക്കൂറിനുശേഷം മറ്റൊരു എന്‍ജിന്‍ എത്തിച്ചാണ് ഇത്? നീക്കിയത്. വിവിധ ഭാഗങ്ങളിലേക്കുള്ള ആറ് ദീര്‍ഘദൂര ?ട്രെയിനുകള്‍ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടു.

രാവിലെ 9.45നുള്ള വന്ദേ ഭാരത് ഒല്ലൂര്‍ സ്റ്റേഷനില്‍ രണ്ടു മണിക്കൂര്‍ കുടുങ്ങി. ട്രെയിനുകള്‍ വൈകിയത്? വിവിധ പരീക്ഷകള്‍ക്കു പോയ വിദ്യാര്‍ഥികള്‍ക്ക്? വിനയായി.