- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ യാര്‍ഡില്‍ എന്‍ജിനീയറിങ് ജോലികള്‍; ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി
പാലക്കാട്: കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ യാര്‍ഡിലെ വിവിധ എന്‍ജിനീയറിങ് ജോലികള്‍ മൂലം ഇതുവഴി ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ 7.20ന് പാലക്കാട് ടൗണില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 06806 പാലക്കാട് ടൗണ്‍-കോയമ്പത്തൂര്‍ മെമു സെപ്റ്റംബര്‍ ആറിന് പോത്തന്നൂരില്‍ യാത്ര അവസാനിപ്പിക്കും. പോത്തന്നൂരിനും കോയമ്പത്തൂരിനുമിടയില്‍ ട്രെയിന്‍ റദ്ദാക്കി. ട്രെയിന്‍ നമ്പര്‍ 06805 കോയമ്പത്തൂര്‍-ഷൊര്‍ണൂര്‍ മെമു സെപ്റ്റംബര്‍ ആറിന് ഉച്ചക്ക് 12.05ന് പോത്തന്നൂരില്‍നിന്നാകും ഷൊര്‍ണൂരിലേക്കു പുറപ്പെടുക. രാവിലെ 7.15ന് പുറ?പ്പെടുന്ന 06819 ഈറോഡ്-പാലക്കാട് ടൗണ്‍ മെമു സെപ്റ്റംബര്‍ ആറിന് […]
പാലക്കാട്: കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ യാര്‍ഡിലെ വിവിധ എന്‍ജിനീയറിങ് ജോലികള്‍ മൂലം ഇതുവഴി ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ 7.20ന് പാലക്കാട് ടൗണില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 06806 പാലക്കാട് ടൗണ്‍-കോയമ്പത്തൂര്‍ മെമു സെപ്റ്റംബര്‍ ആറിന് പോത്തന്നൂരില്‍ യാത്ര അവസാനിപ്പിക്കും. പോത്തന്നൂരിനും കോയമ്പത്തൂരിനുമിടയില്‍ ട്രെയിന്‍ റദ്ദാക്കി.
ട്രെയിന്‍ നമ്പര്‍ 06805 കോയമ്പത്തൂര്‍-ഷൊര്‍ണൂര്‍ മെമു സെപ്റ്റംബര്‍ ആറിന് ഉച്ചക്ക് 12.05ന് പോത്തന്നൂരില്‍നിന്നാകും ഷൊര്‍ണൂരിലേക്കു പുറപ്പെടുക. രാവിലെ 7.15ന് പുറ?പ്പെടുന്ന 06819 ഈറോഡ്-പാലക്കാട് ടൗണ്‍ മെമു സെപ്റ്റംബര്‍ ആറിന് ഇരുഗൂര്‍, പോത്തന്നൂര്‍ വഴി തിരിച്ചുവിടും. സിങ്കനല്ലൂര്‍, പീളമേട്, കോയമ്പത്തൂര്‍ നോര്‍ത്ത്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ് ഒഴിവാക്കും.
ആലപ്പുഴ-ധന്‍ബാദ് (ട്രെയിന്‍ നമ്പര്‍ 13352), എറണാകുളം-ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി (നമ്പര്‍ 12678) ട്രെയിനുകള്‍ സെപ്റ്റംബര്‍ ആറിനും കോയമ്പത്തൂര്‍ ഒഴിവാക്കി പോത്തന്നൂര്‍, ഇരുഗൂര്‍ വഴി തിരിച്ചുവിടും. സെപ്റ്റംബര്‍ നാലിന് ഡല്‍ഹിയില്‍നിന്ന് പുറപ്പെടുന്ന (നമ്പര്‍ 12626) ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള സൂപ്പര്‍ ഫാസ്റ്റും കോയമ്പത്തൂര്‍ ഒഴിവാക്കി ഇരുഗൂര്‍, പോത്തന്നൂര്‍ വഴിയാകും തിരുവനന്തപുരത്തെത്തുക




