വള്ളിക്കുന്നം: കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലാണ് സംഭവം. പഞ്ചായത്ത് നിയോഗിച്ച ഷൂട്ടര്‍മാരാണ് വെടിയുതിര്‍ത്തത് കൊന്നത്.

വ്യാപകമായി കൃഷി നശിപ്പിച്ചിരുന്ന കാട്ടുപന്നിയെ വ്യാഴാഴ്ച വെടിവച്ചിരുന്നു. എന്നാല്‍ വെടിയേറ്റ പന്നി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ആളൊഴിഞ്ഞ സ്ഥലത്ത് പന്നിയെ ചത്തനിലയില്‍ കണ്ടെത്തിയത്.

കൃഷി നശിപ്പിക്കലും ആളുകള്‍ക്ക് നേരേയുള്ള ആക്രമണവും വ്യപകമായതോടെയാണ് പന്നിയെ വെടിവയ്ക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചത്.