- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിഭാഷകന്‍ ഗോപകുമാര്‍ പാണ്ഡവത്തിനു നേരേ പൊലീസ് അതിക്രമം; തിരുവനന്തപുരം ജില്ലാ കോടതിയിലെ അഭിഭാഷകര്‍ കോടതി ബഹിഷ്കരിക്കും
അഭിഭാഷകര്‍ കോടതി ബഹിഷ്കരിക്കും
ആലപ്പുഴ : രാമങ്കരി കോടതിയില്‍ അഭിഭാഷകന്‍ ഗോപകുമാര്‍ പാണ്ഡവത്തിനു നേരേ ഉണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച കോടതി ബഹിഷ്‌കരിക്കാന്‍ ട്രിവാന്‍ഡ്രം ബാര്‍ അസോസിയേഷന്‍ തീരുമാനം. തിരുവനന്തപുരം ജില്ലാ കോടതി സെന്ററിലെ എല്ലാ അഭിഭാഷകരും കോടതി നടപടികളില്‍ നിന്നും വിട്ടുനില്‍ക്കാനാണ് ആഹ്വാനം. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴ, അമ്പലപ്പുഴ, രാമങ്കരി കോടതികള്‍ അഭിഭാഷകര്‍ ബഹിഷ്‌കരിച്ചിരുന്നു.
സ്വതന്ത്രമായി ജോലിചെയ്യാനുള്ള അഭിഭാഷകന്റെ സ്വാതന്ത്യത്തിനു നേരേയുള്ള കടന്നുകയറ്റമാണ് പോലീസുകാര്‍ നടത്തിയത്. സംഭവത്തില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ക്കെതിരേ നടപടിയുണ്ടായില്ലെങ്കില്‍ പുളിങ്കുന്ന് പോലീസ് സ്റ്റേഷനിലേക്ക് അഭിഭാഷകരുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്താനും യോഗം തീരുമാനിച്ചിരുന്നു.
പ്രസിഡന്റ് അഡ്വ. സി. വിധു അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. വിഷ്ണുരാജ് സുഗതന്‍, ബാര്‍ കൗണ്‍സില്‍ അംഗം അഡ്വ. എസ്. സുദര്‍ശനകുമാര്‍, അഭിഭാഷകരായ ഇ. റഫീഖ്, എസ്. മുരുകന്‍, വി. വിജയകുമാര്‍, റീഗോ രാജു, കെ.ടി. അനീഷ്മോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അതേ സമയം പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കുട്ടനാട് നോര്‍ത്ത്, സൗത്ത് ബ്ലോക്ക് കമ്മിറ്റികള്‍ പുളിങ്കുന്ന് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.




