- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാക്കൂട്ടം ചുരം റോഡില്‍ രണ്ട് ലോറികള്‍ നിയന്ത്രണം വിട്ടുമറിഞ്ഞ് ഗതാഗതം തടസപ്പെട്ടു; മണിക്കൂറുകള്‍ ഗതാഗത തടസ്സം
ഗതാഗതം തടസപ്പെട്ടതോടെ ബംഗളൂരു, മൈസൂരു ഭാഗത്തുനിന്നുള്ള വാഹനങ്ങളടക്കം മണിക്കൂറുകളോളം ചുരത്തില്‍ കുടുങ്ങി
ഇരിട്ടി: കണ്ണൂര്‍ മാക്കൂട്ടം ചുരം റോഡില്‍ രണ്ട് ലോറികള്‍ നിയന്ത്രണം വിട്ടുമറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഇന്നു പുലര്‍ച്ചെ മൂന്നോടെ ചുരത്തിലെ മെതിയടി പാറയിലാണ് സംഭവം.
ഗതാഗതം തടസപ്പെട്ടതോടെ ബംഗളൂരു, മൈസൂരു ഭാഗത്തുനിന്നുള്ള വാഹനങ്ങളടക്കം മണിക്കൂറുകളോളം ചുരത്തില്‍ കുടുങ്ങി.ഗതാഗതം തടസപ്പെട്ടതോടെ ചുരത്തിലൂടെ ജനങ്ങള്‍ കാല്‍നടയായി കൂട്ടുപുഴ ഭാഗത്തേക്കു വരികയാണ്.
വലിയ ക്രെയിന്‍ എത്തിയാല്‍ മാത്രമേ മറിഞ്ഞ വാഹനങ്ങള്‍ വഴിയില്‍ നിന്നു മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയുകയുള്ളൂ. പൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞ മാക്കൂട്ടം ചുരം റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. പുലര്‍ച്ചെ മൂന്നു മുതല്‍ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിലച്ചിരിക്കുകയാണ്.
Next Story




