വടക്കഞ്ചേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 20 പേര്‍ക്ക് പരിക്ക്പാലക്കാട്: വടക്കഞ്ചേരി തങ്കം ജങ്ഷനില്‍ കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 20 ഓളം യാത്രക്കാര്‍ക്ക് പരിക്ക്. തിങ്കളാഴ്ച വൈകീട്ട് മൂന്നിനായിരുന്നു അപകടം.

പാലക്കാട്ടേക്ക് പോകുകയായിരുന്നു സ്വകാര്യ ബസ് തങ്കം ജങ്ഷനില്‍ നിന്നും വടക്കഞ്ചേരി ടൗണ്‍ റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ കെ.എസ്.ആര്‍.ടി.സി.യില്‍ ഇടിക്കുകയായിരുന്നു. തൃശ്ശൂരിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. സ്വകാര്യ ബസിന്റെ മുന്‍വശത്തെ ഡോറിന്റെ ഭാഗത്താണ് ഇടിച്ചത്. അപകടത്തില്‍, കെ.എസ്.ആര്‍.ടി.സി ബസിന്റെ മുന്‍ഭാ?ഗത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു.

പരിക്കേറ്റവരെ വടക്കഞ്ചേരി, തൃശ്ശൂര്‍, പാലക്കാട്, ആലത്തൂര്‍, നെന്മാറ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസിനുള്ളില്‍ വീണും കമ്പിയിലിടിച്ചുമാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്.