തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച പിവി അന്‍വര്‍ എംഎല്‍എയെ തളളിയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ഷാഫി പറമ്പില്‍ എം പി. ഇപ്പൊഴാണോ മുഖ്യന് അന്‍വറിന്റെ വഴി ഓര്‍മ്മ വരുന്നത്? രാഹുല്‍ ഗാന്ധിയെ പറ്റി സംഘ്പരിവാര്‍ മാതൃകയില്‍ ഹീനമായ അധിക്ഷേപ വര്‍ഷം ചൊരിഞ്ഞപ്പോള്‍ പി.വി അന്‍വറിനെ ഉത്തമനായി കണ്ട മുഖ്യമന്ത്രിക്ക്, വാക്കുകള്‍ സ്വന്തം തടിയില്‍ തട്ടാന്‍ തുടങ്ങിയെന്നും ഷാഫി പറമ്പില്‍ വിമര്‍ശിച്ചു.

മരം ക്ലിഫ് ഹൗസിന്റെ മീതെ ചായാന്‍ തുടങ്ങിയപ്പോഴാണ് അന്‍വര്‍ വന്ന വഴി മുഖ്യന് ഓര്‍മ്മ വരുന്നത്. ആരെ കൈ വിട്ടാണെങ്കിലും സംഘ്പരിവാര്‍ താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന വഴിയില്‍ തന്റെ യാത്ര പിണറായി വിജയന്‍ തുടരുകയും ചെയ്യുന്നുവെന്നും ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചത്

ഇപ്പഴാണോ മുഖ്യന് അന്‍വറിന്റെ വഴി ഓര്‍മ്മ വരുന്നത് ?

രാഹുല്‍ ഗാന്ധിയെ പറ്റി സംഘ്പരിവാര്‍ മാതൃകയില്‍ ഹീനമായ അധിക്ഷേപ വര്‍ഷം ചൊരിഞ്ഞപ്പോള്‍ പി.വി അന്‍വറിനെ ഉത്തമനായി കണ്ട മുഖ്യമന്ത്രിക്ക്, വാക്കുകള്‍ സ്വന്തം തടിയില്‍ തട്ടാന്‍ തുടങ്ങിയപ്പോ, മരം ക്ലിഫ് ഹൗസിന്റെ മീതെ ചായാന്‍ തുടങ്ങിയപ്പോഴാണ് അന്‍വര്‍ വന്ന വഴി ഓര്‍മ്മ വരുന്നത്. ആരെ കൈ വിട്ടാണെങ്കിലും സംഘ്പരിവാര്‍ താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന വഴിയില്‍ തന്റെ യാത്ര പിണറായി വിജയന്‍ തുടരുകയും ചെയ്യുന്നു.