- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരവധി ക്രിമിനല്‍ കേസുകളിലും കവര്‍ച്ചാ കേസുകളിലും പ്രതി; കാപ്പ ചുമത്തി; മോഷ്ടിച്ച ബൈക്കുമായി പിടിയില്‍
കാപ്പ കേസ് പ്രതി മോഷ്ടിച്ച ബൈക്കുമായി പിടിയില്‍
കോഴിക്കോട്: കാപ്പ വകുപ്പ് ചുമത്തി പോലീസ് അന്വേഷിച്ചുകൊണ്ടിരുന്ന പ്രതി മോഷ്ടിച്ച ബൈക്കുമായി പിടിയില്‍. കോഴിക്കോട് പെരിങ്ങൊളം അറപ്പോയില്‍ മുജീബ്(38) ആണ് പിടിയിലായത്. കൊയിലാണ്ടിയില്‍ നിന്ന് കളവ് പോയ ബൈക്കുമായാണ് ഇയാളെ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ച് പോലീസ് പിടികൂടിയത്.
നിരവധി ക്രിമിനല്‍ കേസുകളിലും കവര്‍ച്ചാ കേസുകളിലും പ്രതിയായ മുജീബിനെതിരെ അധികൃതര്‍ ഒടുവില്‍ കാപ്പ ചുമത്തുകയായിരുന്നു. കോഴിക്കോട് എന്‍ഐടി പരിസരത്ത് വെച്ച് ഇയാള്‍ ഒരു ബൈക്ക് മോഷ്ടിച്ചിരുന്നു. ഇതിന്റെ അന്വേഷണ വേളയിലാണ് കുന്ദമംഗലം പോലീസ് അധികൃതര്‍ കാപ്പ ചുമത്താനുള്ള നടപടി സ്വീകരിച്ചത്. മുന്‍പ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മുജീബിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുന്ദമംഗലം ഇന്‍സ്പെക്ടര്‍ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Next Story