കണ്ണൂര്‍: പി.വി അന്‍വറിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന പാര്‍ട്ടിയല്ല കേരളത്തിലെ സിപിഎമ്മെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍. അന്‍വറിനെ ഉപയോഗിച്ച് പാര്‍ട്ടിയെ തകര്‍ക്കാമെന്നാണ് യുഡിഎഫും ബിജെപിയും ഉദ്ദേശിക്കുന്നതെങ്കില്‍ നടക്കില്ല. പാര്‍ട്ടിക്കെതിരായി നീക്കം ഉണ്ടാകുമ്പോള്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ സംരക്ഷണത്തിനായി അണിനിരന്ന ചരിത്രമാണുള്ളത്.

ആ ചരിത്രം ആവര്‍ത്തിക്കുക തന്നെയാണ് ചെയ്യുന്നത്. പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് ആരും കരുതണ്ട. നേതൃത്വത്തിന്റെ തലയ്ക്ക് അടിച്ചു പൊളിച്ചു കഴിഞ്ഞാല്‍ രക്ഷപ്പെടാമെന്നാണോ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പില്‍ പാട്യം ഗോപാലന്‍ ദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പി.വി അന്‍വറിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന പാര്‍ട്ടിയല്ല സിപിഎം; പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കം ജനം ചെറുക്കുമെന്ന് ടി പി രാമകൃഷ്ണന്‍